ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടു; മലപ്പുറത്ത് സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മലപ്പുറം: സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചനയിൽ ദേശീയപാത 66ലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തന്റെ മണ്ഡലമായ തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യരും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പക്ഷേ, വാഹനം ഏറെക്കുറേ തകർന്ന നിലയിലാണ്. എംഎൽഎയുടെ കാറിന് തൊട്ടുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലെ യാത്രക്കാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.