തിരുവനന്തപുരം:സ്വര്‍ണ വില കുത്തനെ കുറയുന്നു. ഇന്നും സംസ്ഥാനത്തെ സ്വര്‍ണക്കടകളില്‍ സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടര്‍ന്ന് ഉണ്ടായി.ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമുണ്ടായില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില. ഇന്നലത്തെ അപേക്ഷിച്ച് ഒരു രൂപയുടെ കുറവാണ് വെള്ളിയുടെ വിലയില്‍ ഉണ്ടായത്.സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വര്‍ണവില കുത്തനെ കുറഞ്ഞിട്ടുണ്ട് . ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4760 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഈമാസം ഒന്‍പതാം തീയതി കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഗ്രാമിന് 130 രൂപ ഉയര്‍ന്നു. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 5070 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണത്തിന്റെ സംസ്ഥാനത്തെ വിലയിലും മാറ്റം വരുത്തിയത്. എന്നാല്‍ അന്ന് തന്നെ സ്വര്‍ണ്ണവില 90 രൂപ ഗ്രാമിനു കുറഞ്ഞു. അന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 4980 രൂപ നിരക്കിലായിരുന്നു 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണനം.
ഇതോടെ മാര്‍ച്ച് ഒന്‍പതിലെ സ്വര്‍ണ്ണവില വര്‍ദ്ധന എട്ടാം തീയതിയെ അപേക്ഷിച്ച് ഗ്രാമിന് 40 രൂപയായി. മാര്‍ച്ച് പത്തിന് സ്വര്‍ണവില ഗ്രാമിന് 160 രൂപ കുറഞ്ഞു. രണ്ട് ദിവസം മുന്‍പത്തെ വിലയെ അപേക്ഷിച്ച് വ്യത്യാസം 120 രൂപയുടേതായി. അന്ന് ഗ്രാമിന് 4820 രൂപയായിരുന്നു 22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തിലെ വില. മാര്‍ച്ച് 11 ന് വിലയില്‍ മാറ്റമുണ്ടായില്ല.
മാര്‍ച്ച് 12 ന് 20 രൂപ ഗ്രാമിന് കൂടി. അന്ന് 4840 രൂപയായിരുന്നു 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് വില. ഇതോടെ എട്ടാം തീയതിയെ അപേക്ഷിച്ചുള്ള വ്യത്യാസം 100 രൂപ കുറവായി. മാര്‍ച്ച് 13 ന് വിലയില്‍ മാറ്റമുണ്ടായില്ല. മാര്‍ച്ച് 14 ന് 30 രൂപ കൂടെ സ്വര്‍ണത്തിന് കുറഞ്ഞതോടെ ആറു ദിവസത്തെ വ്യത്യാസം 130 രൂപ കുറവായി. ഇന്നലെ 4810 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്ന് 50 രൂപ കൂടെ സ്വര്‍ണത്തിന് കുറഞ്ഞു. ഏഴ് ദിവസം മുന്‍പത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയിലെ വ്യത്യാസം 180 രൂപയായി. ഒരു പവന് മാര്‍ച്ച് 8 നെ അപേക്ഷിച്ച് 1640 രൂപ കുറഞ്ഞാണ് ഇന്ന് സ്വര്‍ണ വില വിൽപന.