ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റി മമതാ ബാനര്‍ജി സര്‍ക്കാര്‍

ബംഗാളില്‍ ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റി മമതാ ബാനര്‍ജി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്ത് നിയമഭേദഗതി നടത്തിയത്. ഇനി മുഖ്യമന്ത്രിയായിരിക്കും ചാന്‍സലറുടെ സ്ഥാനം വഹിക്കുക. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദന്‍കര്‍ സര്‍ക്കാരുമായി നിരന്തരമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ബംഗാള്‍ സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനം എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *