മലയാളം ന്യൂസ് ചാനലുകളില്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന്, രണ്ടാം സ്ഥാനം ട്വന്റി ഫോറിന്, ഏറ്റവും പിന്നിലായി ന്യൂസ് 18 ഇടവേളക്ക് ശേഷം ബാര്‍ക്ക് റേറ്റിംഗ് പുറത്ത്.

17 മാസങ്ങള്‍ക്ക് ശേഷം ന്യൂസ് ചാനലുകളുടെ റേറ്റിംഗ് പുറത്ത് വിട്ട് ബാര്‍ക്ക്. റേറ്റിംഗ് കണക്കാക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷമുളള ആദ്യ റേറ്റിംഗാണ് പുറത്ത് വന്നിരിക്കുന്നത്.

മലയാളത്തിലെ ന്യൂസ് ചാനലുകളില്‍ ഏഷ്യാനെറ്റ് മറ്റു ചാനലുകളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രായ വ്യത്യാസങ്ങളില്ലാതെയും ഏഷ്യാനെറ്റ് ഒന്നാമതെന്ന് ബാര്‍ക്ക് റേറ്റിംഗ് പറയുന്നു.

റേറ്റിംഗില്‍ രണ്ടാം സ്ഥാനം ട്വന്റി ഫോര്‍ ന്യൂസും മൂന്നാം സ്ഥാനം മനോരമ ന്യൂസും നാലാം സ്ഥാനം മാതൃഭൂമി ന്യൂസും നേടി. ന്യൂസ് 18 കൈരളിക്ക് പിന്നിലെന്നതും ശ്രദ്ധേയമാണ്.

ബാര്‍ക്ക് ന്യൂസ് ചാനല്‍ പോയിന്റ് പട്ടിക

Asianet News103.92
24 News77.96
Manorama News58.94
Mathrubhoomi News43.70
Janam TV24.41
Kairali News21.53
News18 Keralam16.86
Media OneN.A

Leave a Reply

Your email address will not be published. Required fields are marked *