കെട്ടികിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കണം, ജനങ്ങളെ ദ്രോഹിക്കരുത് ; മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി. ജനങ്ങളെ ദ്രോഹിക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ അത് അനുവദിച്ചു നല്‍കില്ല. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിലര്‍ നേരിട്ട് വരണമെന്ന് പറയുന്നു. അത്തരക്കാരുടെ ഉദ്ദേശ്യം വ്യക്തമാണ്. അവരോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. ആളുകളെ പ്രയാസപ്പെടുത്തുന്നതിനല്ല സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
ആളെ ഉപദ്രവിക്കാനും ദ്രോഹിക്കുവാനുമാണ് താനിവിടെ ഇരിക്കുന്നത് എന്ന ഉദ്യോഗസ്ഥരുടെ രീതി സര്‍ക്കാര്‍ അംഗീകരിച്ചു കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും നേതൃത്വത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.