അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ‘നിധി’ പോലെ കാത്ത് സര്‍ക്കാര്‍. ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്ത കേരളം, കുഞ്ഞിന് നിധിയെന്ന് പേരിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് കുഞ്ഞിന് പേരിട്ടത്. സുഖം പ്രാപിച്ച കുഞ്ഞിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും.
കുഞ്ഞിനെ ശിശിക്ഷേമ സമിതിയിലേക്ക് കൈമാറാനാണ് തീരുമാനം. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. അവൾ ഇനി കേരളത്തിന്റെ ‘നിധി’യായിരിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു.