തളിപ്പറമ്പ് ടൗണിലെ തീപിടുത്തത്തിൽ വിശദമായ അന്വേഷണം നടത്തും

കണ്ണൂർ തളിപ്പറമ്പ് ടൗണിലെ വ്യാപാര സമുച്ചയത്തിലേക്ക് തീ പടർന്നത് ഒന്നാം നിലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന് നിഗമനം.തീ പടർന്നയുടൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് കണ്ടെത്തൽ. ട്രാൻസ്ഫോർമറിൽ നിന്നല്ല തീ പടർന്നതെന്ന നിഗമനത്തിലാണ് കെ എസ് ഇ ബി. സംഭവത്തിൽ വിശദമായ അന്വേഷണം ഇന്ന് ആരംഭിക്കും.

ഫയർഫോഴ്സ്, പൊലീസ്, റവന്യൂ അധികൃതരാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥർ ഇന്ന് കെട്ടിടം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തും. കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും.

100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രധാനമായും തീ പിടിച്ചത്. സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു. ഏകദേശം 40 ത്തോളം കടകൾ അപകടത്തിൽ കത്തിനശിച്ചു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.