അനധികൃതമായി ജോലിക്ക് ഹാജരാക്കാത്ത ഡോക്ടർമാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: അനധികൃതമായി ജോലിക്കു ഹാജരാകാത്ത 56 ഡോക്ടർമാർക്കതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. തിരികെയെത്താൻ നേരത്തേ അവസരം നൽകിയെങ്കിലും ഇവർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. 56 പേരും സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരാണ്. 2008 മുതൽ 15 വർഷത്തിലേറെയായി ജോലിക്കെത്താത്ത ഡോക്ടർമാർ ഇക്കൂട്ടത്തിലുണ്ട്.
15 ദിവസത്തിനകം ഹാജരാകാൻ അന്തിമനോട്ടീസ് നൽകും. അതും പാലിച്ചില്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെതന്നെ പിരിച്ചുവിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതൊടൊപ്പം മറ്റുസർക്കാർ ആശുപത്രികളിൽ ജോലിക്ക് എത്താത്തവരുടെ കണക്കെടുപ്പും തുടങ്ങി.
ഇവർക്കും നോട്ടീസ് നൽകും. ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.ഉന്നതപഠനം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പലകാരണങ്ങൾ പറഞ്ഞാണ് സർക്കാർ ഡോക്ടർമാർ ഏതാനും വർഷത്തേക്ക് അവധിയെടുക്കുന്നത്. നിശ്ചിതസമയത്തിനുള്ളി ൽജോലിക്കെത്തിയില്ലെങ്കിൽ നോട്ടീസ് നൽകാറുണ്ട്. ചിലർ ജോലിക്കുകയറും. എന്നാൽ, വീണ്ടും അവധിയെടുക്കും. പലരും നാട്ടിലും വിദേശത്തും ജോലിചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പിരിച്ചുവിടാൻ നടപടിയാരംഭിച്ചത്.