ലഹരി മരുന്നിന് അടിമയായ കഥാപാത്രമായി അഭിനയിച്ചതിനാല്‍ താന്‍ ലഹരിമാഫിയ തലവനായി, ജയിലിലും കിടന്നുവെന്ന് നടന്‍ അശോകന്റെ വെളിപ്പെടുത്തല്‍.
‘പ്രണാമം’എന്ന സിനിമയില്‍ അഭിനയിച്ച ശേഷം ഒരു പ്രോഗ്രാമിങ്ങിനായി ഖത്തറിലേക്ക് പോയപ്പോഴാണ് തനിക്ക് തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം ഉണ്ടായതെന്ന് അശോകന്‍ പറയുന്നു.
ഗള്‍ഫില്‍ ജയിലില്‍ കിടന്ന മലയാള നടനാണ് താന്‍…എന്നാല്‍ ആ നാളുകള്‍ തനിക്ക് ഓര്‍ത്തെടുക്കാന്‍ തന്നെ പേടിയാണ്. അത്ര ഭീകരമായിരുന്നു അവസ്ഥ….
അശോകന്‍ തനിക്ക് നേരിടേണ്ടി വന്ന ചതിയെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ്.’ലഹരിമരുന്നിന് അടിമയായ കഥാപാത്രമായിരുന്നു ‘പ്രണാമം’ സിനിമയില്‍ താന്‍ അഭിനയിച്ചത്.
ആ സമയം പ്രണാമത്തിലെ ചില സ്റ്റില്ലുകള്‍ എഡിറ്റ് ചെയ്ത് ഏതോ ഒരാള്‍ ഖത്തറിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പരാതി കൊടുത്തു. ഇന്ത്യയില്‍നിന്നു വന്ന ഏതോ ഒരു ലഹരിവ്യാപാരിയാണെന്ന് പറഞ്ഞായിരുന്നു എന്നെ ജയിലിലടച്ചത്.
സിനിമയിലെ സീനുകള്‍ കണ്ടതോടെ അവര്‍ തെറ്റിദ്ധരിക്കുകയായിരുന്നു.അവര്‍ പിടിച്ചുകൊണ്ടുപോയി ജയിലിലിട്ടു. അന്നവിടെ പാക്കിസ്ഥാനി തടവുകാരുമുണ്ടായിരുന്നു. കരയുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. ഒടുവില്‍ ‘അനന്തരം’ സിനിമയുടെ വാര്‍ത്തയുടെ കട്ടിങ് പോലീസ് അധികൃതരെ കാണിച്ചു. അപ്പോഴാണ് ഞാന്‍ ഫിലിം ആക്ടറാണെന്ന് അവര്‍ക്കു മനസ്സിലായത്.
അമിതാഭ് ബച്ചന്റെയും കമലാഹാസന്റെയുമൊക്കെ കൂട്ടുകാരനാണോ എന്നു പിന്നീട് പൊലീസ് ചോദിച്ചു. സിനിമയില്‍ കണ്ടു പരിചയം മാത്രമേയുള്ളുവെങ്കിലും അതെ എന്നുതാന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും അശോകന്‍ പറഞ്ഞു.