അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടിലെത്തി പി വി അന്‍വര്‍

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. വോട്ടഭ്യര്‍ത്ഥിച്ചാണ് പി വി അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്. മത്സരിക്കുമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മനസില്‍ വന്നത് പ്രകാശിന്റെ വീട്ടിലെത്തണമെന്നാണെന്നും താനും പ്രകാശുമൊക്കെ കോളേജിലും യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലുമൊക്കെ ഉണ്ടായിരുന്നവരാണെന്നും സന്ദര്‍ശനശേഷം അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ പിന്നീട് ഇപ്പുറത്തേക്ക് മാറി. പഴയകാല സുഹൃത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നീ നിലയ്ക്ക് ഇവിടെ എത്തി സ്മിതയെയും കുട്ടികളെയും കാണണമെന്നേ ഉദ്ദേശിച്ചുള്ളൂ. എല്ലാമനുഷ്യരുടെയും പിന്തുണ തനിക്കുണ്ടാകും. അതില്‍ സ്വാഭാവികമായി വി വി പ്രകാശിന്റെ കുടുംബവും ഉള്‍പ്പെടുമല്ലോ. കുടുംബവുമായി പണ്ടും നല്ല അടുപ്പത്തിലാണ്. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.