കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇനി ബി ജെ പിയ്ക്ക് വേണ്ടി മത്സരിക്കില്ലെന്നും ബി ജെ പി രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു പറഞ്ഞത്.മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് നേരില്‍ കണ്ട് സംസാരിക്കുമെന്ന് ഒരു മാദ്ധ്യമത്തോട് അദ്ദേഹം പറഞ്ഞു.
ബി ജെ പിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. ‘മനസുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബി ജെ പി നേതൃത്വത്തില്‍ നിന്നുണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് ഒരു പാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ഏറെ ഇഷ്പ്പെടുന്ന ഒരാളാണ് ഞാന്‍.
അതുകൊണ്ട് തന്നെയാണ് ഞാന്‍ ഈ മേഖലയിലേയ്ക്ക് വന്നത്. എന്നാല്‍ പ്രതീക്ഷിച്ചതല്ല ബി ജെ പിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചതെന്ന്’ അദ്ദേഹം പ്രതികരിച്ചു.തനിയ്ക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എല്ലായ്‌പ്പോഴും പ്രശംസിച്ചിട്ടുണ്ടെന്നും ഭീമന്‍ രഘു അറിയിച്ചു.’കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ട്’ഭീമന്‍ രഘു പറഞ്ഞു.