തിരുവനന്തപുരം: സാഹിത്യകൃതി അതേപോലെ ചലച്ചിത്രമാക്കിയാല്‍ ആ ചലച്ചിത്രം മൂന്നാംകിടയായി മാറുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. കേരള സര്‍വകലാശാല മലയാള വിഭാഗം സംഘടിപ്പിച്ച മീറ്റ് ദി എമിനെന്റ് സ്കോളര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം ബഷീറിന്റെ നോവലല്‍ ഒരു പ്രചോദനം എന്ന നിലയിലാണ് താന്‍ സിനിമയ്ക്ക് ഉപയോഗിച്ചത്. ബഷീറിന്റേതല്ലാത്ത കഥാപാത്രങ്ങള്‍ തന്റെ സിനിമയിലുണ്ട്.
ബഷീറിന് അത് ഏറെക്കുറെ ഇഷ്ടപ്പെട്ടു. തന്റെ എല്ലാ നോവലുകളും സിനിമയാക്കാന്‍ ഫ്രീയായി നല്‍കാമെന്ന് ബഷീര്‍ പറഞ്ഞിരുന്നു. വിധേയന് എന്ന ചലച്ചിത്രം സക്കറിയക്ക് ആദ്യം ഇഷ്ടപ്പെട്ടിരുന്നു. പിന്നീടാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത.് അതിന്റെ പേരില്‍ താനും സക്കറിയയും തമ്മില്‍ യാതൊരു വിരോധവും നിലനില്ക്കുന്നില്ല എന്നും അടൂര്‍ പറഞ്ഞു അടൂര്‍ പങ്കെടുക്കുന്ന മീറ്റ് ദി എമിനെന്റ് സ്കോളര്പരിപാടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എസ് നസീബ് ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷ പ്രൊഫ.സീമ ജെറോം പ്രോഗ്രാം കണ്‍വീനര്‍ ഡോ. ടി. കെ. സന്തോഷ്കുമാര്‍, റിസര്‍ച്ച് ഫോറം സെക്രട്ടറി എസ.് സഫീന എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി അടൂരിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.