കണ്ണൂര്‍; എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലേക്കുള്ള നാല് വിമാന സര്‍വീസുകള്‍, നെടുമ്പാശ്ശേരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസ്, തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സര്‍വീസുകള്‍ എന്നിവയാണ് നിര്‍ത്തലാക്കിയത്.
ദുബായില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് എടുത്തവരുടെ പണം തിരികെ നല്‍കുമോ, യാത്രകള്‍ എന്ന് പുനഃക്രമീകരിക്കും എന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല. ഇന്നലെ മാത്രം 90ലധികം സര്‍വീസുകള്‍ ആണ് മുടങ്ങിയത്.
അതേസമയം മുന്നറിയിപ്പ് ഇല്ലാതെ സമരം ചെയ്ത ജീവനക്കാരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. നൂറിലധികം പേര് മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നത് ബോധപൂര്‍വ്വമെന്ന് കമ്പനി വ്യക്തമാക്കി. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. ഇന്ന് വൈകിട്ട് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. സര്‍വീസുകള്‍ റദ്ദാക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധം കടുപ്പിക്കുകയാണ്.