ഷൈന്‍ ടോം ചാക്കോ കസ്റ്റമര്‍, ശ്രാനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറിയിട്ടുണ്ട്; കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവതി

ആലപ്പുഴയില്‍ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസില്‍ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെയാണ് യുവതി മൊഴി നല്‍കിയത്. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈന്‍ ടോം ചാക്കോ കഷ്ടമായെന്നും മൊഴി.

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയില്‍ ലഹരി കൈമാറി എന്ന് യുവതിയുടെ മൊഴി. തസ്ലീന സുല്‍ത്താനയാണ് എക്‌സൈസിന് മൊഴി നല്‍കിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്‌സസിനു ലഭിച്ചു. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായി ബന്ധം. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. ആലപ്പുഴയില്‍ പ്രതികളെ എത്തിച്ചത് കെണിയുരുക്കിയെന്നും മൊഴി.

ആലപ്പുഴയില്‍ വന്‍ ലഹരിവേട്ടയാണ് ഇന്നലെ നടന്നത്. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്‌സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയത് ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനയാണ്. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നര്‍ക്കോട്ടിക്‌സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാര്‍ഡന്‍’ എന്ന റിസോര്‍ട്ടില്‍ നിന്ന് ഇവരെ പിടികൂടുന്നത്.

യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് ഇവര്‍ ലഹരി വസ്തുക്കളുമായി ആലപ്പുഴയില്‍ എത്തിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം.

തായ്ലന്‍ഡില്‍ നിന്നാണ് ഇവര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. വന്‍ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്റ്റീന സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും പെണ്‍കുട്ടികളെ ലഹരി നല്‍കി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിപട്ടികയില്‍ ഉള്ളവരാണ് ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *