രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ബിജെപി പരിഗണിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നിയമവിദഗ്ദന്‍ , ഗവര്‍ണര്‍ എന്ന നിലയിലുളള മികച്ച പ്രവര്‍ത്തനം എന്നിവയാമ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവില്‍ കോഡ് നിയമനിര്‍മ്മാണ നടപടികള്‍ നടക്കുമ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയായ് ഉണ്ടാകുന്നത് ഗവണ്‍മെന്റിന് നുകൂല ഘടകമാകും എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്സിനും അനുകൂല നിലപാടാണ് ഉള്ളത്. ജൂലൈയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.