മ്യൂസിയത്തിലെ ടോയ്‌ലറ്റുകള്‍ വൃത്തിഹീനമെന്ന് പരാതി;
മിന്നല്‍ പരിശോധന നടത്തി മേയര്‍ ആര്യരാജേന്ദ്രന്‍

മേയര്‍ ആര്യ രാജേന്ദ്രന്‍ മുന്നറിയിപ്പില്ലാതെ മ്യൂസിയത്തിലെത്തി മിന്നല്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു അപ്രതീക്ഷിതമായി മേയര്‍ മ്യൂസിയത്തിലെത്തിയത്. മ്യൂസിയത്തിലെ സുലഭ് ടോയ്ലെറ്റുകളിലെത്തുന്ന പെണ്‍കുട്ടികളോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ബാക്കി പണം നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. തിരുവനന്തപുരത്ത് സുലഭിന്റെ നിയന്ത്രണത്തിലുള്ള ചില ടോയ്ലെറ്റുകളിലെത്തുന്നവരില്‍ നിന്നും പരാതികള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണെന്നും ഇതു അനുവദിക്കാനാവില്ല പ്രശ്‌നങ്ങള്‍ കാണിച്ച് സുലഭ് മാനേജ്‌മെന്റിന് കത്തയയ്ക്കുമെന്നും മേയര്‍ പറഞ്ഞു.

മേയര്‍ അവിടെയുണ്ടായിരുന്ന സന്ദര്‍ശകരായ സ്ത്രീകളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എത്ര രൂപയാണ് വാങ്ങിയതെന്നും അന്വേഷിച്ചു. ഇവരുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മേയര്‍ അടിയന്തരമായി മ്യൂസിയം ഡയറക്ടറെ വിളിച്ചു വരുത്തി സുലഭിനെതിരെ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *