ഓണം ഉണ്ണാൻ മലയാളി ഒരുങ്ങുമ്പോൾ വ്യാജന്മാരും കളംപിടിച്ച് തുടങ്ങി

കോട്ടയം : ഓണം ഉണ്ണാൻ മലയാളി ഒരുങ്ങുമ്പോൾ വ്യാജന്മാരും കളംപിടിച്ച് തുടങ്ങി. വെളിച്ചെണ്ണ മുതൽ പാലും പപ്പടവും വരെ മായം കലർത്താനുള്ള സംഘം സജീമായിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറക്കത്തിലാണ്. ഉപ്പേരി വറുക്കാനും മറ്റുമായി ആവശ്യമുള്ള വെളിച്ചെണ്ണ തേടിയെത്തുന്നവരുടെ മുന്നിലേക്ക് എണ്ണിയാലൊടുങ്ങാത്ത പേരുകളുള്ള വെളിച്ചെണ്ണകളെത്തും. യഥാർത്ഥ വെളിച്ചെണ്ണയെ വെല്ലുന്ന ഗന്ധവും നിറവുമുള്ള ഇവയിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കളാണ് കലർത്തുന്നത്.

കേരഫെഡിന്റെ കേരയുടെ പേരുകളിൽ ഒട്ടനവധി ബ്രാൻഡുകളാണുള്ളത്. വിലക്കുറവായതിനാൽ ഉപഭോക്താക്കളും ഏറെയാണ്. പായ്ക്കറ്റും, ചിഹ്നവും ഒരുപോലെയായതിനാൽ തിരിച്ചറിയാനും പ്രയാസമാണ്. എല്ലാ വർഷവും ഓണക്കാലത്ത് പേരിന് പരിശോധന നടത്തി കൈകഴുകുകയാണ് അധികൃതർ. നടപടി ഒന്നോ രണ്ടോ കമ്പനികളിൽ ഒതുങ്ങും.