ഐ.എഫ്.എഫ്.കെ ചലച്ചിത്രോത്സവ വേദിയില്‍ സപ്രൈസ് അതിഥിയായി ഭാവന. നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ച് സദസ്

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി നടി ഭാവനയെത്തി. നിറഞ്ഞകൈയ്യടിയോടെയാണ് സദസ് ഭാവനയെ സ്വീകരിച്ചത് . ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പോരാട്ടത്തിന്റെ പെണ്‍പ്രതീകം എന്ന് അഭിസംബോധന ചെയ്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ഭാവന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുകയാണ്.
ഐ.എഫ്.എഫ്.കെയില്‍ സപ്രൈസ് അതിഥിയായാണ് ഭാവനയെത്തിയത്. സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സമീപമാണ് ഭാവനയ്ക്ക് സീറ്റൊരുക്കിയിരുന്നത്.