തിരുവനന്തപുരം: ഊര്‍ജ്ജ മേഖലയ്ക്ക് ബജറ്റില്‍ പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്. 1152.93 കോടി രൂപയാണ് ഈ വര്‍ഷത്തെ അടങ്കലായി വകയിരുത്തിയിരിക്കുന്നത്.
ഠ അനര്‍ട്ടിന് 44.44 കോടി
ഠ വനമേഖലകളിലെ വൈദ്യൂതികരിക്കാത്ത ഉള്‍നാടന്‍ ആദിവാസി ഊരുകളില്‍ 300 കിലോ വാട്ട് ശേഷിയുള്ള മൈക്രോ ഗ്രിഡുകള്‍
ഠ ഇതിനായി മൂന്നു കോടി രൂപ
ഠ വഴിയോര കച്ചവടക്കാര്‍ക്ക് ബാറ്ററി സഹിതം സോളാര്‍ പുഷ്കാര്‍ട്ടുകള്‍
ഠ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സോളാര്‍-സ്മോള്‍ വിന്‍ഡ് ഹൈബ്രിഡ് പവര്‍ സംവിധാനം
ഠ നൂതന ഊര്‍ജ്ജ് വിഭവങ്ങളുടെ സാധ്യതകള്‍ക്കായി പൈലറ്റ് മോഡില്‍ മൂന്നു മെഗാവാട്ട് ഡെമോണ്സ്ട്രേഷന് പദ്ധതി
ഠ ചിറ്റൂര്‍ ഇറിശേഷന് പദ്ധതിയിലെ മൂലത്തറ ലെഫ്റ്റ് ബാങ്ക് കനാലില്‍ 25 കിലോവാട്ട് കപ്പാസിറ്റിയുള്ള ഹൈഡ്രോ കൈനറ്റിക് ടര്‍ബൈന്‍ പ്രോജക്റ്റ്
ഠ എനര്‍ജി മാനേജ്മെന്റ് സെന്ററിന് 9.14 കോടി രൂപ
ഠ സൗരോര്‍ജമുള്‍പ്പെടെയുള്ള ഗാര്‍ഹികമായ പാരമ്പര്യേതര ഹരിക-ഊര്‍ജ്ജ ഇല്പാദനം പ്രോത്സാഹിപ്പിക്കും.
ഠ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിന് 32 കോടി