എല്ലായിടത്തും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വരുന്നു,പൊതുവിതരണ മേഖലയ്ക്ക് 2063.64 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ജളിലും സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ആരംഭിക്കും. ഇതിനു ഇള്‍പ്പെടെ പൊതുവിതരണ മേഖലയ്ക്കാണ് സര്‍ക്കാര്‍ ഇക്കുറി ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പൊതുവിതരണത്തിനു മാത്രമായി 2063.64 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. പട്ടിക വിഭാഗങ്ങളില്‍ പെട്ടവരും മത്സ്യതൊഴിലാളികളും തിങ്ജിപ്പാര്‍ക്കുന്നയിടങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകള്‍ എത്തി വാതില്‍പ്പടി വിതരണം നിര്‍വഹിക്കും.
ബജറ്റ്: ശബരിമല മാസ്റ്റര്‍ പ്ലാനായി 30 കോടി
തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാനായി 30 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തിയും പ്രദേശവാസികളുഒടെ ജീവനോപാധികള്‍ സംരക്ഷിച്ചുമാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.