C-Apt ൽ വിരമിക്കൽ പ്രായം ഉയർത്താൻ അണിയറ നീക്കം

തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്  കീഴിലുള്ള C-apt ൽ വിരമിക്കൽ പ്രായം ഉയർത്താൻ അണിയറ നീക്കം നടക്കുന്നതായി സുചന.വിരമിക്കൽ പ്രായം 58 വയസിൽ നിന്ന് 60 ആയി ഉയർത്താനാണ് നീക്കം നടക്കുന്നത്. സ്ഥാപനത്തിന്റെ ഗവേണിങ് ബോഡി യോഗം കഴിഞ്ഞ മാസം നൽകിയ ശുപാർശ മന്ത്രിസഭയുടെ പരിഗണനയിലാണന്നാണ് സുചന2002 ൽ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ റിപ്രോഗ്രാഫിക്സ് സെന്ററിൽ(ഇപ്പോഴത്തെ C-Apt)നിന്ന് 430 സ്ഥിരം ജീവനക്കാരെ പിരിച്ചുവിടുകയുണ്ടായി,ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൂട്ട പിരിച്ചുവിടൽ.ഇതിൽ വിധവകളും വികലാംഗരും ഉൾപ്പെടുന്നു.തുടർന്ന് കോടതിയെ സമീപിച്ച തൊഴിലാളികളെ ഒഴിവുകൾ വരുന്ന മുറയ്ക്ക് പുനർനിയമിക്കാനുള്ള ഹൈക്കോടതി വിധിയും നിലനിൽക്കുന്നുണ്ട്.

അതിനിടെ 500 ലധികം ജീവനക്കാർ വിരമിക്കുകയും കൂടി ചെയ്തതോടെ സ്ഥാപനത്തിൽ ഒട്ടേറെ ഒഴിവുകളാണ് ഉണ്ടായത്. നാളിത് വരെ ഒരു നിയമനം പോലും C-apt ൽ നടന്നിട്ടില്ല. പകരം കുടുംബശ്രീ പോലുള്ളവയിൽ നിന്നാണ് ജോലിക്കാരെ നിയമിച്ചിരുന്നത്. ലോട്ടറി വകുപ്പിന്റെ ലോട്ടറി ടിക്കറ്റുകളും സംസ്ഥാന സർക്കാരിന്റെ പ്രിന്റിങ്‌ ജോലികൾ ഉൾപ്പെടെ നടത്തുന്ന സ്ഥാപനമാണിത്. പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ അപ്പീൽ പരിഗണിച്ച്  ബഹുമാനപ്പെട്ട ഹൈകോടതിയുടെ ഡിവിഷൻ ബഞ്ച് രണ്ട് മാസത്തിനുള്ളിൽ പുനർനിയമനം സംബന്ധിച്ച് തീരുമാനമുണ്ടാക്കാൻ മാർച്ച്‌ 15 ന് നിർദേശം നൽകിയിരുന്നു എന്നാൽ സർക്കാരിന്റെ ഭാഗത്ത്‌ നിന്നോ മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്നോ ഒരു നടപടികളും ഉണ്ടാകുന്നില്ലന്നാണ് പിരിച്ചുവിടപ്പെട്ട സംഘടനയുടെ ഭാരവാഹികൾ ആരോപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *