സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശിന് സിബിഐ ക്ലീന്‍ ചിറ്റ്
പരാതിക്കാരിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് കണ്ടെത്തി

സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. അടൂര്‍ പ്രകാശിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തിയെന്ന് സിബിഐ കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആ സമയത്ത് അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നു. ബംഗ്ലൂരുവിലേക്കുളള വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നും തെളിവില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നും സിബിഐ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *