സോളാര്‍ പീഡനക്കേസ് തെളിവെടുപ്പിനായി പരാതിക്കാരിയുമായി സിബിഐ ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ പരാതിയില്‍ തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം പരാതിക്കാരുമായി നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്.
ആറ് എഫ്ഐആറുകളാണ് സോളാര്‍ പീഡനക്കേസുമായി സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള പരാതിയിലാണ് ക്ലിഫ് ഹൗസിലെ തെളിവെടുപ്പ്. 2012 ആഗസ്റ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേരള പൊലീസ് അന്വേഷിച്ച് കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടണമെന്ന പരാതിക്കാരിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.