തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണ ജൂണ്‍ ഒന്നിനു തുടങ്ങേണ്ട കാലവര്‍ഷം മൂന്ന് ദിവസം മുന്‍പേയാണ് എത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണ് ജൂണ്‍ ഒന്നിനു മുന്‍പ് കാലവര്‍ഷം എത്തുന്നത്. 2017, 2018 വര്‍ഷങ്ങളിലും കാലവര്‍ഷം ജൂണ്‍ തുടങ്ങുന്നതിന് മുന്‍പേ എത്തിയിരുന്നു. തുടക്കത്തില്‍ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നും ജൂണ്‍ പകുതിയോടെ മഴ ശക്തമാകും എന്നുമാണ് കണക്കുകൂട്ടല്‍.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍