കാട്ടാക്കടയിൽ തോക്ക് ചൂണ്ടി മോഷണം: കവർച്ച ചെയ്തത് മുക്കുപണ്ടമെന്ന് വീട്ടുകാർ

തിരുവനന്തപുരം: കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി മോഷണം. പുല്ലുവിളാകം സ്വദേശിയുടെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ കവര്‍ച്ച നടത്തിയത്. എന്നാല്‍ സ്വര്‍ണമെന്ന് കരുതി കള്ളന്മാര്‍ മോഷ്ടിച്ച കമ്മല്‍, മുക്കുപണ്ടമാണെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടമ്മയും കൊച്ചുമക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കൃത്യം നടത്തിയത്. ഇവര്‍ വീട്ടമ്മയെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട് മുഴുവന്‍ പരിശോധിക്കുകയായിരുന്നു. അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടു. തുടര്‍ന്ന് കയ്യില്‍ കിട്ടിയ ഒരു ജോഡി കമ്മലുമായി ഇവര്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കാട്ടക്കട പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മോഷ്ടിച്ച കമ്മല്‍ സ്വര്‍ണം അല്ലെന്നാണ് വീട്ടമ പറയുന്നത്. എങ്കിലും പട്ടാപ്പകല്‍ നടന്ന സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.