കേരളത്തിലിന്ന്‌ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇടിയോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ
മുന്നറിയിപ്പില്‍ പറയുന്നത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ആന്‍ഡമാന്‍ കടലിലും മത്സ്യത്തൊഴിലാളികള്‍
മീന്‍പിടിത്തത്തിന് പോകരുത്. ന്യൂനമര്‍ദ്ദം അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *