സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് അതിശക്തമായ മഴ തുടരാന്‍ സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. അഞ്ചു ജില്ലകളില്‍ യല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

വടക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ജൂലൈ 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയ്‌ക്കൊപ്പം 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലയില്‍ ഉള്ളവരും താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്.