പുതുക്കിയ ഉത്തരസൂചികയുമായി കെമിസ്ട്രി മൂല്യനിര്‍ണ്ണയം ഇന്ന് മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക പ്രകാരമുളള കെമിസ്ട്രി മൂല്യനിര്‍ണ്ണയം ഇന്ന് മുതല്‍ പുനരാരംഭിക്കും. മൂന്ന് കോളേജ് അധ്യാപകരും ഹയര്‍സെക്കന്ററി അധ്യാപകരും ഉള്‍പ്പെട്ട 15 അംഗ വിദഗ്ധ സമിതി തയ്യാറാക്കിയ ഉത്തര സൂചിക പ്രകാരമാണ് അധ്യാപകര്‍ മൂല്യനിര്‍ണയം പുനരാരംഭിക്കുന്നത്. എല്ലാ അധ്യാപകരും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
കൂടുതല്‍ ഉത്തരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരസൂചിക. ആദ്യം മൂല്യനിര്‍ണയത്തിന് ഉപയോഗിച്ച ചോദ്യകര്‍ത്താവിന്റെ ഉത്തര സൂചികയും സ്‌കീം ഫൈനലൈസേഷന്റെ ഭാഗമായി അധ്യാപകര്‍ തയ്യാറാക്കിയ ഉത്തര സൂചികയും വിദഗ്ധ സമിതി വിലയിരുത്തിയതിന് ശേഷമാണ് പുതിയ ഉത്തര സൂചിക തയ്യാറാക്കിയത്.