കിളിക്കൊല്ലൂര്‍ പോലീസ് മര്‍ദനത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട്

കിളിക്കൊല്ലൂര്‍ മര്‍ദന കേസില്‍ പോലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി കമ്മീഷണറുടെ റിപ്പോര്‍ട്ട്. സൈനികനെയും സഹോദരനെയും മര്‍ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനു പുറത്തുവെച്ച് ഇരുവര്‍ക്കും മര്‍ദനമേറ്റതിന് തെളിവില്ല.
മര്‍ദനമേറ്റതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ആരാണ് മര്‍ദിച്ചതെന്നത് വ്യക്തമല്ലെന്നാണ് പറയുന്നത്. മനുഷ്യാവകാശ കമ്മീഷനാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.