കോൺഗ്രസ് ജില്ലാ നേതൃസംഗമം കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് നേതൃസംഗമം മെയ് അഞ്ചിന് രാവിലെ പത്ത് മണിക്ക് കെ പി സി സി ഓഫീസിലെ രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘടർ അറിയിച്ചു. കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും.ഡി സി സി ഭാരവാഹികൾ, ബ്ളോക്ക് ,മണ്ഡലം പ്രസിഡൻ്റുമാർ പോഷക സംഘടനാ നേതാക്കൾ എന്നിവർക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങൾ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കണമെന്ന് ഡി സി സി പ്രസിഡൻ്റ് പാലോട് രവി അറിയിച്ചു .