ലക്ഷ്യമിട്ടത് 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കല്‍; നിശ്ചിത സമയം കഴിഞ്ഞിട്ട് പകുതി പോലുമാകാതെ കോണ്‍ഗ്രസ് അംഗത്വ വിതരണം

തിരുവനന്തപുരം: പാര്‍ട്ടി അംഗത്വ വിതരണത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഗുരുതരമായ വീഴ്ച പറ്റിയതായി ആരോപണം. ലക്ഷ്യമിട്ട അംഗങ്ങളുടെ എണ്ണത്തില്‍ പകുതി പോലും പൂര്‍ത്തീകരിക്കാന്‍ കെപിസിസിക്കും ബന്ധപ്പെട്ട കമ്മിറ്റികള്‍ക്കും ആയില്ല. ഡിജിറ്റല്‍ – പേപ്പര്‍ ക്യാമ്പയിന്‍ വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകുകയും ചെയ്ത സാഹചര്യത്തിലാണ് വിമര്‍ശനം ഉണ്ടായിരിക്കുന്നത്. എ.ഐ.സി.സി പുനഃസംഘടനയുടെ ഭാഗമായിട്ടാണ് രാജ്യവ്യാപകമായിട്ടും കേരളത്തിലും അംഗത്വ വിതരണം നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കോണ്‍ഗ്രസിന്റെ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചത്. മാര്‍ച്ച് 31-നായിരുന്നു ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്ന കാലപരിധി. എന്നാല്‍ സംസ്ഥാനത്ത് ലക്ഷ്യമിട്ടതിന്റെ നാലിലൊന്ന് പോലും ചേര്‍ക്കാന്‍ മാര്‍ച്ച് 31-നുള്ളില്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് 15 ദിവസം കൂടി നീട്ടി. ഏപ്രില്‍ 15 വരെ കെപിസിസി നീട്ടിയ അംഗത്വ വിതരണം ഇന്നലെ രാത്രിയോടെ അവസാനിച്ചപ്പോഴും ലക്ഷ്യമിട്ട പകുതി പോലും ആയിട്ടില്ല എന്നതാണ് പുറത്ത് വരുന്ന കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *