എസ് എഫ്ഐയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അട്ടിമറികള്‍ സര്‍വകലാശാലകളില്‍ എല്ലാക്കാലത്തുമുണ്ടായിരുന്നതായും ഇത് ആദ്യത്തെ സംഭവമല്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. 1970കളില്‍ ഒരു കെ എസ് യു നേതാവിനെ കോപ്പിയടിച്ച് പിടിച്ചിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ച കാനം അന്ന് കെ എസ് യുവെങ്കില്‍ ഇന്ന് എസ് എഫ് ഐ എന്നേയുള്ളുവെന്ന് അഭിപ്രായപ്പെട്ടു. സ്വയംഭരണമുള്ള കോളേജുകളാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം പ്രതിച്ഛായ വിവാദത്തില്‍ അത് ആപേക്ഷികമാണെന്നാണ് കാനം അഭിപ്രായപ്പെട്ടത്. സര്‍ക്കാരിനെ നയിക്കുന്നത് ഒരാള്‍ മാത്രമല്ലെന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ ഗാട്ടാഗുസ്തി നടക്കുന്നില്ലല്ലോ എന്നും കാനം ചോദിച്ചു. സോളാര്‍ സമരത്തെക്കുറിച്ച് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍ ആത്മകഥയില്‍ പറഞ്ഞത് വിപണന തന്ത്രം മാത്രമാണെന്നാണ് കാനം പ്രതികരിച്ചത്. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ രാഷ്ട്രീയ ധാരണ ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി ഇടതുമുന്നണിയുണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടറിയേറ്റ് വളയല്‍ സമരം എല്‍ഡിഎഫ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് ‘കനല്‍ വഴികളിലൂടെ’ എന്ന് ആത്മകഥയില്‍ സി.ദിവാകരന്‍ സൂചിപ്പിച്ചിരുന്നത്.