സി പി എം  പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ ഒരുങ്ങി.

സി.പി.എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ക്ക് ഉജ്വല വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് സ്വാഗത സംഘം.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 സമ്മേളന പ്രതിനിധികള്‍ ഏപ്രില്‍ നാല് അഞ്ച് തീയതികളിലായി കണ്ണൂരില്‍ എത്തും. കണ്ണൂര്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും പ്രതിനിധികള്‍ക്ക് സ്വാഗത സംഘം സ്വീകരണം ഒരുക്കും.നേതാക്കളെയും പ്രതിനിധികളെയും വിമാനത്താവളത്തിലും റെയില്‍ വേ സ്റ്റേഷനിലും സ്വീകരിക്കും. ഏപ്രില്‍ 5 ന് കണ്ണൂരില്‍ പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.പ്രതിനിധി സമ്മേളന ഹാളിൻ്റ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. സമ്മേളന പ്രതിനിധികളുടെ താമസത്തിനും യാത്രയ്ക്കും ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങള്‍ സ്വാഗത സംഘം ഒരുക്കിയിട്ടുണ്ട്.
ബര്‍ണ്ണശ്ശേരി ഇ.കെ.നായനാര്‍ അക്കാദമിയിലെ ഇ കെ നായനാര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *