മദ്യ നയത്തില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചിട്ടില്ല, മാണി.സി.കാപ്പന്‍ എല്‍.ഡി.എഫിലേക്ക് വരുന്നെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവയ്‌ക്കെണം. നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: മദ്യനയത്തില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും ചില വ്യക്തികളുടെ പ്രസ്താവനകള്‍ മാത്രമാണ് മാധ്യമങ്ങളിലൂടെ വരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സിപിഐയും സിപിഎമ്മും തമ്മില്‍ നല്ല ബന്ധമാണുള്ളത്. എല്ലാക്കാര്യങ്ങളും ഒറ്റക്കെട്ടായി ആലോചിച്ചുതന്നെയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച വിഷയമാണ് എഐടിയുസി ഉന്നയിച്ചിരിക്കുന്നത്.ചെത്തുതൊഴിലാളികളുടെ സംഘടനയും ഇതേ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ചില വിധികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശരിയായ തീരുമാനം ഉണ്ടാകും.
മദ്യനയത്തില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം യു.ഡി.എഫ് കാലതതെ ശീലം വെച്ച് ഉന്നയിച്ചിട്ടുള്ളതാണെന്നും കോടിയേരി പരിഹസിച്ചു. മാണി സി കാപ്പന് എല്‍ഡിഎഫിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും എല്‍ഡിഎഫിലേക്ക് വരണമെങ്കില്‍ അദ്ദേഹം നിലവിലെ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായി വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.