തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച എ.ഐ ക്യാമറക്കെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമര്‍ശിച്ച സി.പി.എം, മുഖ്യമന്ത്രിയുടെ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പ്രസ്താവിച്ചു. സത്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് സി.പി.എമ്മെങ്കില്‍ കോണ്‍ഗ്രസിനോടൊപ്പം സമരത്തില്‍ പങ്കാളികളാകണം
ക്യാമറ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തുറന്ന സംവാദത്തിന് സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു. ബോധവത്കണം നടത്താതെ പിഴയടപ്പിക്കാന്‍ സ്ഥാപിച്ച 726 എ.ഐ ക്യാമറകളുടെ കുരുക്കില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല വീഴാന്‍ പോകുന്നതെന്ന് ഓര്‍ക്കണം.