തിരുവനന്തപുരം :ജനവിശ്വാസം കുറഞ്ഞു തകരുന്ന സഹകരണ മേഖലയെ വീണ്ടെടുക്കുന്നതിനു
പകരം സി പി എം സഹകരണ സംഘങ്ങളെ രാഷ്ട്രീയവേദിയാക്കി മാറ്റിയെന്ന് ഡി.സി. സി പ്രസിഡന്റ് പാലോട് രവി പ്രസ്താവിച്ചു. സംഘങ്ങളില്‍ കടമെടുത്ത്നല്കിയിക്കുന്ന വായ്പകളുടെ തിരിച്ചടവിന്
അഞ്ച് സെന്റ് ഭൂമിയും വീടുമുള്ള രെ നിയമ നടപടികളില്‍ നിന്നൊഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പരിഹാരനിര്‍ദ്ദേശമൊന്നും ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല .
നഗരങ്ങള്‍ കൂടുതലുള്ള കേരളത്തില്‍ അഞ്ച് സെന്റും വീടുമാണ് കൂടുതല്ജാമ്യഈടുകള്.
ഹൗസിംഗ് സംഘങ്ങളില്‍ രണ്ടും മൂന്നും സെന്റെുേം വീടുമാണ് ഈടായി നല്‍കിയിരിക്കുന്നത്. കാര്‍ഷിക കടാശ്വാസകമ്മിഷന് എഴുതി തള്ളിയ ആയിരത്തിലധികം കോടി രൂപ തിരികെ ലഭിച്ചിട്ടില്ല.
നിക്ഷേപ സമാഹരണ മാസത്തില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ചെറിയ വര്‍ദ്ധനപോലും ഗവ: പ്രഖ്യാപിച്ചില്ല. സഹകരണജനാധിപത്യ വേദിയുടെ നേതൃത്തില്‍ സഹകരണ മേഖലയെ രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്നടക്കുന്ന സമരത്തിന്റെ ഭാഗമായി കഴക്കൂട്ടത്ത് കേരള ബാങ്കിന്റെ മുന്നില്‍ നടന്ന സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി.പൂരുഷോത്തമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ് എസ് ലാല്‍,ആറ്റിപ്ര അനില്‍ ജോണ്വിനേഷ്യസ്, കെ എസ് ഗോപകുമാര്‍ എം.മുനീര്‍,കടകംപള്ളി ഹരിദാസ്, ജഫോഴ്സന്,എം എസ് അനില്‍, നദീറ സുരേഷ്, ചെറുവക്കല്‍ പത്മകുമാര്‍, കെ എസ് അജിത്, അണിയൂര്‍ പ്രസന്നന്, കുമാരപുരം രാജേഷ്, ‘എസ് എം നൗഷാദ്, അണ്ടൂര്‍കോണം സനല്‍കുമാര്‍, ചെക്കാമുക്ക് മോഹനന്, ആക്കുളം സുരേഷ്, എന്നവര്‍ക്കൊപ്പം മണ്ഡലം സഹകരണവേദിഭാരവാഹികളും ധര്‍ണ ക്ക് നേതൃത്വം നല്കി.