വീണ്ടുമൊരു അഴിച്ചു പണിക്കൊരുങ്ങി സിപിഎം; മന്ത്രി വി. ശിവന്‍കുട്ടിയെ മാറ്റിയേക്കും

രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ വീണ്ടുമൊരു അഴിച്ചു പണിക്കൊരുങ്ങി സിപിഎം. വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെയാണ് ഇത്തവണ മാറ്റുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ തന്നെ മന്ത്രിസഭയില്‍ നിന്നും ഒഴി വാക്കണമെന്ന് ശിവന്‍കുട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ശാരീരിക ബുദ്ധിമുട്ടുകള്‍ ശിവന്‍കുട്ടി നേരിടുന്നുണ്ട്. ഇനിയും മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്ന് ശിവന്‍കുട്ടി മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ മന്ത്രിയെ നിയമിക്കാന്‍ സി പി എം ആലോചിക്കുന്നത്.

അരുവിക്കര എംഎല്‍എ ജി സ്റ്റീഫനെയാണ് ശിവന്‍കുട്ടിക്കു പകരക്കാരനായി പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് ഉടന്‍തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് സ്റ്റീഫന്‍. പാഴയകാലത്ത് എസ്എഫ്ഐയുടെ കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കിള്ളി പഞ്ചയാത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സ്റ്റീഫന് പാര്‍ട്ടിക്കുള്ളില്‍ ക്ലീന്‍ ഇമേജാനുള്ളത്. സി പിഎം ഏരിയാ സെക്രട്ടറി ആയിരിക്കെയാണ് സ്റ്റീഫന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ കുത്തകയെന്നു കരുതിയിരുന്ന അരുവിക്കര മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവച്ചാണ് സ്റ്റീഫന്‍ നിയ മസഭയിലെത്തിയത്. മുന്‍ മന്ത്രി ജീ കാര്‍ത്തികേന്റെ മകന്‍ കെ.എസ്. ശബരിനാഥനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

മണ്ഡല രൂപീകരണകാലം മുനല്‍ ജി കാര്‍ത്തികേയനായിരുന്നു അരുവിക്കരയെ പ്രതിനിധികരിച്ച് നിയമസഭയില്‍ എത്തി യിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ശബരീനാഥനായിരുന്നു വിജയിച്ചത്. 2021ല്‍ നനിടന്ന തിരഞ്ഞെടുപ്പില്‍ ജി സ്റ്റീഫ നിലൂടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. മണ്ഡലത്തില്‍ എല്ലാ മേഖലയിലും നിറസാന്നിധ്യമാണ് സ്റ്റീഫന്‍. ഇതൊക്കെയാണ് സ്റ്റീഫനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള കാരണങ്ങള്‍. ഘടകകക്ഷിയായ എന്‍സിപിക്ക് നല്‍കിയിട്ടുള്ള വനംവകുപ്പ് സിപിഎം ഏറ്റെടുക്കാനും ആലോചനയുണ്ട്. വന്യജീവി ആക്രമണം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശശിന്ദ്രന് വീഴ്ച പറ്റിയെന്നാണ് സിപി എമ്മിന്റെ വിലയിരുത്തന്‍ നിരവധി ജീവനുകളാണ് വന്യജീവി അക്രമണത്തില്‍ പൊലിഞ്ഞത്.

അതൊക്കെകൈകാര്യം ചെയ്യുന്നതില്‍ വകുപ്പ് പരാജയപ്പെട്ടു. മാത്രമല്ല ജീവനക്കാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രിയാസകമായ ഇടപെടല്‍ നടത്താന്‍ മന്ത്രിയെന്ന നിലയില്‍ ശശീന്ദ്രന് സാധിച്ചിട്ടില്ലെന്ന് സിപിഎം വിലയിരുത്തുന്നു. എന്‍സി ചിക്കുള്ളിലെ പടലപ്പിണ ക്കങ്ങള്‍ക്കിടെ ശശീന്ദ്രനെ മാറ്റണമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *