കലക്ടറെ പ്രതിസ്ഥാനത്ത് നിര്‍ത്തി ദിവ്യയെ രക്ഷിക്കാന്‍ നീക്കം, എഡിഎമ്മിന്റെ കുടുംബത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരം:എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ക്രൂശിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലും ഐഎഎസ് അസോസിയേഷനിലും പ്രതിഷേധം ശക്തമാകുന്നു.രാഷ്ടീയ പാര്‍ട്ടിയിലെ നേതാക്കള്‍ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി സഹപ്രവര്‍ത്തകരെ വിമര്‍ശിക്കുബോള്‍ ഇടപെടുന്നതില്‍ പരുമിതിയുണ്ടെന്നും ജനാതിപത്യരീതി പറഞ്ഞ് തങ്ങളെ പ്രതികൂട്ടിലാക്കുക ഇത്തരം നേതാക്കാളുടെ പതിവെന്നും ജീവനക്കാര്‍ക്കിടയില്‍ പരാതിയുണ്ട്.എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം കലക്ടര്‍ അരുണ്‍ കെ വിജയനെ പ്രതിയെന്ന പോലെയാണ് കാണുന്നതെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

കലക്ടറും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടേയും മീഡിയാ ജസ്റ്റിസിന്റെയും ഭാഗമായി നവീന്‍ ബാബുവിന്റെ അതേ മാനസിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.സംഭവത്തില്‍ എഡിഎം നവീന്‍ബാബുവിനെതിരെ ആഞ്ഞടിച്ച സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയുമായിരുന്ന പി പി ദിവ്യയെ സംരക്ഷക്കുന്ന നിലപാടാണ് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്.

എന്നാല്‍ ദിവ്യയെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ദിവ്യയ്ക്കായി സംരക്ഷണമൊരുക്കുന്ന രീതിയിലാണ് നേതാക്കളുടെ പ്രസ്താവനകളും ന്യായീകരണങ്ങളും വരുന്നത്.ഇത് സര്‍ക്കാര്‍ ജീവനക്കാരെ കൂടുതല്‍ മനസംഘര്‍ഷത്തിലാക്കുന്നുണ്ട്. ഇപ്പോഴും നവീന്‍ബാബു കൈക്കൂലികാരനെന്ന രകീതിയില്‍ചിത്രീകരിക്കാനും അങ്ങനെയൊരുബോധം നേതാക്കളുടെയും പാര്‍ട്ടിയുടേയും പ്രസ്ഥാവനകള്‍ വഴി സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാനുമുള്ള ഒരുബോധപൂര്‍വമുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

എഡിഎം ചിലപ്പോള്‍ കൈക്കൂലി വാങ്ങിച്ചിരിക്കാം എന്ന സംശയം പൊതുസമൂഹത്തിനിടയില്‍ കൊണ്ടുവരാനാണ് ഒരുകൂട്ടം ശ്രമിക്കുന്നത്.വിവാദത്തില്‍ നില്‍ക്കുന്ന പിപി ദിവ്യയെ മാറ്റി യുവ ഐഎഎസുകാരനായ കലക്ടറെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. സിപിഎമ്മിന്റെ ഈ കെണിയില്‍ നവീന്‍ബാബുവിന്റെ കുടുംബവും വീണ് പോയിട്ടുണ്ട്.

പത്തനംതിട്ടയിലെ സിപിഎം നേതൃത്വം നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പം പിന്തുണയുമായി ഉറച്ച നിലപാട് എടുക്കുബോള്‍ മറുഭാഗത്ത് കണ്ണൂരില്‍ വിമര്‍ശനമുന്നയിച്ച പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.ഇത് നവീന്റെ കുടുംബത്തിന് പാര്‍ട്ടിയെ തള്ളിപറയാനോ പിപി ദിവ്യയ്‌ക്കെതിരെയോ പാര്‍ട്ടിനേതൃത്വത്തെയോ വിമര്‍ശിക്കാനോ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ സംരക്ഷിക്കാന്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുമുള്ള പ്രസ്ഥാവനകള്‍ നവീന്റെ ബന്ധുക്കളുടേതായിട്ട് പുറത്ത് വന്നിട്ടുണ്ട്.

ഇത് ബോധപൂര്‍വമായ ചിത്രീകരിക്കലാണ് എന്നാണ് വിമര്‍ശനം.ഡിവൈഎഫ്‌ഐ നേതൃത്വവും ദിവ്യയെ ന്യായീകരിച്ച് രംഗത്ത് വന്നതും ശ്രദ്ധേയമാണ്. ഒരേ സമയം ഇരയോടും വേട്ടക്കാരനൊപ്പവും എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത് എന്ന വിമര്‍ശനവും ഉയരുന്നു. മാത്രമല്ല കലക്ടറെ സംഭവത്തില്‍ ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ എഡിഎമ്മിന്റെ കുടുംബം കൂട്ടുനില്‍ക്കരുതെന്നും പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും അഭിപ്രായം രൂപപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *