കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യയെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയര്‍ന്നു.ദിവ്യ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നു പ്രതിനിധികള്‍ വിമർശിച്ചു.ദിവ്യ ‘പദവിക്ക് നിരക്കാത്ത പരാമർശം നടത്തി : ഔചിത്യമില്ലാതെ പെരുമാറിയെന്നും ആക്ഷേപം ഉയര്‍ന്നു.ദിവ്യക്കെതിരായ പാർട്ടി നടപടി ചോദ്യം ചെയ്ത് ചില അംഗങ്ങൾ രംഗത്തെത്തി.റിമാൻഡിൽ കഴിയവേ നടപടി എടുത്തത് ശരിയായില്ലെന്നായിരുന്നു നിരീക്ഷണം.പാർട്ടിയും പൊലീസും മാധ്യമ വിചാരണക്ക് വഴങ്ങിയെന്നും വിമർശനം ഉയര്‍ന്നു
സമ്മേളനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്.രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുളള കണ്ണൂരിൽ 566 പേരാണ് സമ്മേളന പ്രതിനിധികൾ . ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ, , പി.ജയരാജനെതിരെ പാർട്ടി വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വാധീനകേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയായേക്കും. ജില്ലാ സെക്രട്ടറി പദത്തിൽ എം.വി.ജയരാജൻ തുടരാനാണ് സാധ്യത. മാറ്റമുണ്ടെങ്കിൽ ടി.വി.രാജേഷിന്റെ പേരിനാണ് മുൻതൂക്കം.