മദ്യനിർമാണശാല അനുമതിയുടെ പേരിൽ വിവാദത്തിലായ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് സിപിഎം നീക്കം.
അവിശ്വാസം ചർച്ച ചെയ്യണമെന്ന് കാട്ടി സിപിഎം അംഗങ്ങൾ നോട്ടിസ് നൽകി. സിപിഎം തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അവിശ്വാസം പരാജയപ്പെടുമെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.
22 അംഗ പഞ്ചായത്ത്ഭരണസമിതിയിൽ കോൺഗ്രസ് 9, സിപിഎം 8, ബിജെപി 5 എന്നിങ്ങനെയാണ് കക്ഷിനില.