സെക്ഷന്‍ കൂടാതെ പിഡിപിപി അക്ടിലെ സെക്ഷന്‍ 3 പ്രകാരം കലാപശ്രമം ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താരങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചാണ് പ്രതിഷേധിച്ചത് എന്നാണ് ഡല്‍ഹി പൊലീസ് അറിയിക്കുന്നത്.
പ്രതിഷേധസ്ഥലത്ത് നിന്ന് പിടികൂടിയ വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചിരുന്നു. എന്നാല്‍ ബജ്രംഗ് പൂനിയ കസ്റ്റഡിയില്‍ തുടരുകയാണ് എന്നാണ് വിവരം. പുതിയ പാര്‍ലമെന്റിലേയ്ക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ മാര്‍ച്ച് തടഞ്ഞ പൊലീസ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു,പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയ കര്‍ഷക നേതാക്കളെയും പൊലീസ് ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞു.
അതേസമയം ഗുസ്തിതാരങ്ങളെ ഡല്‍ഹി പൊലീസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിന് പിന്നാലെ വനിതാ കമ്മിഷന്‍ ഇടപെട്ടിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തിതാരങ്ങളെയും വിട്ടയക്കണമെന്നും ലൈംഗിക പീഡന പരാതിയില്‍ ബി.ജെ.പി, എം.പിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ചിരുന്നു.