ഗതാഗതമന്ത്രി ആന്റണി രാജു നാളെ കെഎസ്ആർടിസി സംഘടനകളുമായി ചർച്ച നടത്തും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സെക്രട്ടേറിയറ്റിലെ ചേംബറിൽ വെച്ച് ചർച്ച നടത്തും.