മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധു മര്‍ദിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചു.
രോഗിയുടെ അവസ്ഥ സംബന്ധിച്ച് അറിയിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണം ഡോക്ടര്‍മാര്‍ തള്ളി. ആരോഗ്യ നിലയെപ്പറ്റി കുടുംബത്തെ കൃത്യമായി അറിയിച്ചിരുന്നു.
ഡോക്ടറെ മര്‍ദിച്ച സെന്തില്‍ കുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണം. സെന്തിലിന്റെ സഹോദരിയെയാണ് വനിതാ ഡോക്ടര്‍ മരണ വിവരം ആദ്യം അറിയിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.