ഐ.എ.എസ് വിവാഹം: ഡോ.രേണുരാജ് ഐ.എ.എസും ഡോ.ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

വിവാദ നായകനും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ഇരുവരും വിവാഹിതരാകും. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് രണ്ടുപേരും സിവില്‍ സര്‍വീസ് തിരഞ്ഞെടിത്തത്. സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.

2019ല്‍ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്ത ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.

2014ലാണ് രേണു രാജ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കലക്ടറാണ്. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ രേണുരാജിന്റെ രണ്ടാം വിവാഹമാണിത്.

Leave a Reply

Your email address will not be published. Required fields are marked *