മന്‍സിയ്ക്ക് നൃത്തം അവതരിപ്പിക്കാന്‍ വേദിയൊരുക്കി ഡി.വൈ.എഫ്.ഐ

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്താവതരണത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ നര്‍ത്തകി മന്‍സിയക്ക് വേദിയൊരുക്കി ഡിവൈഎഫ്‌ഐ. നൃത്തപരിപാടി അവതരിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലാണ് ഡി.വൈ.എഫ്.ഐ മന്‍സിയക്കായി വേദിയൊരുക്കിയത്. നൃത്തപരിപാടി മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. മന്‍സിയയുടെ നൃത്തം കാണാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു.
ഹൈന്ദവരായ കലാകാരന്മര്‍ക്ക് മാത്രം അവസരം എന്ന് വ്യക്തമായി പത്രപരസ്യം ചെയ്തിരുന്നുവെന്നാണ് കൂടല്‍ മാണിക്യം ദേവസ്വം ചെയര്‍മാന്‍ അന്ന് വിശദീകരണം നല്‍കിയത്. എഗ്രിമന്റ് ഉണ്ടാക്കുന്ന സമയത്ത് മന്‍സിയ തന്റെ പശ്ചാത്തലം വെളിപ്പെടുത്തിയതോടെയാണ് അവസരം നിഷേധിക്കപ്പെട്ടത്.