തിരുവനന്തപുരം: കര്‍ണാടകയിലെ സത്യപ്രതിജ്ഞയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത നടപടിയില്‍ വിമര്‍ശനവുമായി ഇ പി ജയരാജന്‍. കോണ്‍ഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ഈ സമീപനമെങ്കില്‍ കര്‍ണാടകയില്‍ അധികദിവസം ഭരിക്കില്ലെന്നും ഇപി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയില്‍ വിലയിരുത്താന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാന്‍ കോണ്‍ഗ്രസിനാവില്ല. തെലുങ്കാന, കേരള മുഖ്യമന്ത്രിമാരെ ക്ഷണിച്ചില്ല. ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ പറ്റുന്ന നേതാക്കള്‍ കോണ്‍ഗ്രസിലില്ലെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.