പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: ഷാഫി പറമ്പില്‍

പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എം പി. ആര് എന്ത് പ്രചരിപ്പിച്ചാലും UDF മികച്ച വിജയം നേടും. ഹെഡ് ലൈനുകളും , ബ്രാക്കിങ്ങ് ന്യൂമല്ല വിധി നിര്‍ണയിക്കുന്നത്. ജനങ്ങളുടെ പള്‍സ് അറിഞ്ഞാണ് UDF പ്രവര്‍ത്തനമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്ന റിസള്‍ട്ട് നിലമ്പൂരില്‍ ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ഥിയെ അതിജീവിക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം നിലമ്പൂരില്‍ ഉണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും. ആശാവര്‍ക്കര്‍മാരുടെ സമരം ചര്‍ച്ചയാകും. പൊളിറ്റിക്കല്‍ ഫൈറ്റ് നടന്നാല്‍ അതിന്റെ ഏറ്റവും ഗുണം ലഭിക്കുക യുഡിഎഫനാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്ന റിസള്‍ട്ട് നിലമ്പൂരില്‍ ഉണ്ടാകും. യുഡിഎഫിന്റെ ജയം നിലമ്പൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഞങ്ങള്‍ക്ക് അനുകൂലമാണ്. യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം ഒരു വിഭാഗം മാധ്യമങ്ങള്‍ കള്ളവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് PC വിഷ്ണുനാഥ് പറഞ്ഞു.തങ്ങള്‍ കുടുംബം വിട്ടു നിന്നു എന്നുള്ളത് കളവ്. പാണക്കാട് തങ്ങള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പോയി , അബ്ബാസലി തങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ്. നാഷണല്‍ മാധ്യമങ്ങളെ പോലെ കേരളത്തിലും ചില മാധ്യമങ്ങള്‍ സര്‍ക്കാരിന് വേണ്ടി പണി എടുക്കുകയാണ്. ആര് എന്ത് വ്യാജ വാര്‍ത്ത നല്‍കിയാലും UDF വിജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *