ഫിലിം ചേംബർ തിരഞ്ഞെടുപ്പ്; സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്

ഫിലിം ചേംബർ തിരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. കഴിഞ്ഞ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര പറഞ്ഞു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല, പക്ഷേ ശ്രമം തുടർന്നുകൊണ്ടേയിരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. ‘അമ്മ’യിൽ സ്ത്രീകൾ വന്നത് സ്വാഗതാർഹമാണ്. പക്ഷേ, സ്ത്രീകൾ പറഞ്ഞ പ്രശ്നങ്ങളിൽ എന്ത് പരിഹാരം കാണുമെന്നതാണ് അറിയേണ്ടത് എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.