ചക്രവാതചുഴിയെത്തി; കേരളത്തില്‍ അഞ്ച് ദിവസം ഇടിമിന്നലോടെ ശക്തമായ മഴ

തിരുവനന്തപുരം > കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ  വ്യാപകമായ മഴക്ക് സാധ്യത. ഏപ്രിൽ 13,14 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും, 13 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചതിന്റെ സ്വാധീനത്തിലാണ്‌ മഴ.

Leave a Reply

Your email address will not be published. Required fields are marked *