പി.സി.ജോര്‍ജിനായി ഹാജരായത് മുന്‍ സി ബി ഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ശാസ്തമംഗലം എസ് അജിത് കുമാര്‍

തിരുവനന്തപുരം: അതിരാവിലെ കസ്റ്റഡിയെലെടുത്ത് തിരുവനന്തപുരത്ത് വച്ച് അറസ്റ്റിലായ പി.സി ജോര്‍ജിനായി കോടതിയില്‍ ഹാജരായത് മുന്‍ സി.ബി. ഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ശാസ്തമംഗലം എസ് അജിത് കുമാറാണ്. ബി ജെ പി കേന്ദ്ര നേതൃത്വം പി.സിയുടെ ജാമ്യത്തിനായി അദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നു.ഇതേ തുടര്‍ന്നാണ് പി.സി ജോര്‍ജ്ജിനു വേണ്ടി അജിത് കുമാര്‍ കോടതിയില്‍ ഹാജരായത്. എറണാകുളത്തായിരുന്ന അഡ്വ: ശാസ്തമംഗലം അജിത് കുമാറിനെ അടിയന്തിരമായി തലസ്ഥാനത്തെത്തി. ഈ കേസില്‍ ഹാജരാകണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ കേസില്‍ ഹാജരാക്കാന്‍ സംസ്ഥാന നേതൃത്വം അജിത് കുമാറിനെ ചുമതലപ്പെടുത്തിയത്.
മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോര്‍ജിന്റെ പ്രസംഗം വന്‍ വിവാദത്തിലായിരുന്നു. ജോര്‍ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസില്‍ പരാതി നല്‍കിയി. ഇന്നലെ രാത്രി ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. മുന്‍കൂര്‍ ജാമ്യത്തിനുള്ള അവസരം നല്‍കാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാന്‍ സര്‍ക്കാരില്‍ നിന്നും പൊലീസിന് നിര്‍ദ്ദേശമുണ്ടായിരുന്നു. ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ വരാന്‍ പൊലീസ് അനുവദിച്ചു. ഒപ്പം വന്‍ പൊലീസ് സംഘവുമുണ്ടായിരുന്നു. പത്തുമണി കഴിഞ്ഞതോടെ ജോര്‍ജിനെ എആ ര്‍ ക്യാമ്ബിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തി. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് സാമൂഹിക ഐക്യം തകര്‍ക്കാനും മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തല്‍. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 295 എ യും ചുമത്തിയത്.
മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ഷാജ യുടെ നേതൃത്വത്തിലുള്ള പോലീസ്സി സംഘം പി.സി. ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തത്.അതിന് ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.